ശശിധരന്‍ കമ്മീഷന്‍ വേണ്ട: വനിതാ കമ്മീഷന്‍
തിരുവനന്തപുരം: നീലന്‍-നളിനി കേസില്‍ അന്വേഷണം നടത്തുന്ന ജസ്റിസ് ശശിധരന്‍ കമ്മീഷന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ വനിതാ കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും.
ഈ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞ സ്ഥിതിക്ക് കമ്മീഷന്റെ പ്രവര്‍ത്തനത്തിന് പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് ജനവരി 10 ബുധനാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ കമ്മീഷന്‍ വ്യക്തമാക്കി.
ജനവരി ആറ് ശനിയാഴ്ച ചേര്‍ന്ന കമ്മീഷന്‍ യോഗമാണ് ശശിധരന്‍ കമ്മീഷന്റെ പ്രവര്‍ത്തനം നിര്‍ത്തുന്നതിനായി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications