സിപിഎം മുതലാളിമാരില്‍ നിന്നും പണംവാങ്ങാറുണ്ടെന്ന്
തിരുവനന്തപുരം: മുതലാളിമാരില്‍ നിന്നും സിപിഎം പണം വാങ്ങാറുണെന്ന് പാര്‍ട്ടിയുടെ സൈദ്ധാന്തിക വാരികയായ ചിന്ത സമ്മതിക്കുന്നു.
ചിന്തയിലെ ചോദ്യോത്തരപംക്തിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.പാര്‍ടിയുടെയും വര്‍ഗ-ബഹുജന സംഘടനകളുടെയും സമ്മേളനങ്ങള്‍ അടുത്തകാലത്തായി ആര്‍ഭാടം കൊണ്ട് പ്രസിദ്ധിയും കുപ്രസിദ്ധിയും നേടുന്നുണ്ടെന്നും ഈ രീതി ശരിയാണോയെന്നുമായിരുന്നു ചോദ്യം.
ഈ ചോദ്യത്തിനുത്തരം പറയുമ്പോഴാണ് മുതലാളിമാരില്‍ നിന്നും പണം വാങ്ങാറുണ്ടെന്ന കാര്യം സമ്മതിക്കുന്നത്.തിരഞ്ഞെടുപ്പുകാലത്തും മറ്റും പണക്കാരില്‍ നിന്നും പാര്‍ട്ടി സംഭാവന പിരിയ്ക്കാറുണ്ടെന്ന് ഉത്തരത്തില്‍ സമ്മതിക്കുന്നു.
സമ്മേളനം നടക്കുമ്പോള്‍ നല്ല പ്രചാരണം നടത്താറുണ്ടെന്നും ധാരാളം ആളുകളെ യോഗത്തില്‍ പങ്കെടുപ്പിക്കാറുണ്ടെന്നും ഇതിന് ചിലയിടങ്ങളില്‍ മുതലാളിമാരില്‍ നിന്നും പണം പിരിയ്ക്കാറുണെന്നും ഉത്തരത്തില്‍ പറയുന്നു.സാമ്പത്തികാവശ്യങ്ങള്‍ക്കായി മുതലാളിമാരെ സ്ഥിരം ആശ്രയിക്കുന്ന പാര്‍ട്ടിയല്ല സിപിഎം എന്ന് പറഞ്ഞുകൊണ്ടാണ് ഉത്തരം അവസാനിക്കുന്നത്.












Click it and Unblock the Notifications