മുന്‍ വോളിബോള്‍ താരം കുത്തേറ്റ് മരിച്ചു
തിരുവനന്തപുരം: ബന്ധുവിന്റെ വീട്ടിലെ വഴക്ക് തീര്‍ക്കാന്‍ മധ്യസ്ഥതക്ക് പോയ മുന്‍ സംസ്ഥാന വോളിബോള്‍ താരം സിറിയക് ഈപ്പന്‍ (36) കുത്തേറ്റുമരിച്ചു. സിറിയക് ഈപ്പന്റെ ജ്യേഷ്ഠന്റെ ഭാര്യസഹോദരിയുടെ ഭര്‍ത്താവായ ഡിറ്റോയുടെ വട്ടിയൂര്‍ക്കാവ് പടയണിറോഡിലെ വീട്ടില്‍ വെച്ചാണ് ഈപ്പന് കുത്തേറ്റത.
സംഭവവുമായി ബന്ധപ്പെട്ട് ഡിറ്റോയെയും മറ്റ് രണ്ടു പേരെയും അറസ്റ് ചെയ്തു.
ഡിസംബര്‍ ഒമ്പത് ചൊവാഴ്ച സിറിയക് ഭാര്യയോടൊത്ത് ഡിറ്റോയുടെ വീട്ടില്‍ ചെല്ലുകയായിരുന്നു. ഡിറ്റോയും ഭാര്യയും തമ്മിലുള്ള വഴക്ക് തീര്‍ക്കാന്‍ മധ്യസ്ഥത്തിന് ചെന്നതാണ് സിറിയക്. സംസാരിക്കുന്നതിനിടയില്‍ ഡിറ്റോയുടെ ഭാര്യയെയും കൂട്ടി സൈമണിന്റെ ഭാര്യ അവരുടെ വീട്ടിലേക്ക് പോയി.
തുടര്‍ന്ന് സൈമണും ഡിറ്റോയും തമ്മില്‍ വാക്ക്തര്‍ക്കമായി. തര്‍ക്കത്തിനിടയില്‍ സൈമണ്‍ കുത്തേറ്റ് മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തിരുവനന്തപുരം ടൈറ്റാനിയത്തില്‍ ജീവനക്കാരനായ സിറിയക് 1985ല്‍ ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടിയ കേരള ടീമില്‍ അംഗമായിരുന്നു. 85 തൊട്ട് ടൈറ്റാനിയത്തിന്റെ കളിക്കാരനായിരുന്നു സിറിയക്.












Click it and Unblock the Notifications