Get Updates
Get notified of breaking news, exclusive insights, and must-see stories!

നായനാരുടെ ആരോപണം വാസ്തവവിരുദ്ധം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ താന്‍ കഴിഞ്ഞ വര്‍ഷം കേരളം സന്ദര്‍ശിച്ചിരുന്നുവെന്ന മുഖ്യമന്ത്രി ഇ.കെ.നായനാരുടെ പ്രസ്താവന വാസ്തവവിരുദ്ധമാണെന്ന് കേന്ദ്രസഹമന്ത്രി ധനഞ്ജയകുമാര്‍ അറിയിച്ചു.

താന്‍ കേരളം സന്ദര്‍ശിച്ചപ്പോഴൊക്ക സംസ്ഥാന സര്‍ക്കാരിനെ വിവരമറിയിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തന്റെ സന്ദര്‍ശനവേളകളില്‍ എല്ലാ ഏര്‍പ്പാടുകളും സംസ്ഥാന സര്‍ക്കാര്‍ ചെയ്തിരുന്നു.

താന്‍ കേരളത്തില്‍ വന്നത് സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെയാണെന്ന് ആരോപിക്കുന്ന നായനാരുടെ കത്തിലെ പ്രസ്താവനകള്‍ നിരുത്തരവാദിത്തപരമാണെന്ന് ധനഞ്ജയകുമാര്‍ ആരോപിച്ചു. രാഷ്ട്രീയപ്രേരിതമാണ് നായനാരുടെ ആരോപണമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ ധനഞ്ജയകുമാര്‍ കേരളം സന്ദര്‍ശിച്ചിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നേരത്തെ ആരോപിച്ചിരുന്നു. തുടര്‍ന്നുണ്ടായ വിവാദത്തെ കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് ധനഞ്ജയകുമാര്‍ നായനാര്‍ക്ക് കത്തെഴുതി.

ജനുവരി ആറിന് പബ്ലിക് റിലേഷന്‍സ് വകുപ്പ് പുറപ്പെടുവിച്ച ഔദ്യോഗിക പ്രസ്താവനയില്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ ധനഞ്ജയകുമാര്‍ മൂന്ന് തവണ കേരളം സന്ദര്‍ശിച്ചിരുന്നുവെന്ന് നായനാര്‍ വിശദീകരിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+