Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരനും ആസാദും ചര്‍ച്ച നടത്തി

കൊച്ചി: കേരളത്തില്‍ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന സംഘടനാ പ്രശ്നങ്ങളെ കുറിച്ച് എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരനുമായി രഹസ്യ ചര്‍ച്ച നടത്തി.

ജനവരി 11 വ്യാഴാഴ്ച പനമ്പിള്ളി നഗറിലെ കരുണാകരന്റെ മകളുടെ വസതിയില്‍ ഇരുനേതാക്കളും നടത്തിയ ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു. യൂത്ത് കോണ്‍ഗ്രസ് പുനസംഘടനയായിരുന്നു പ്രധാന ചര്‍ച്ചാവിഷയമെന്നറിയുന്നു. താമസിയാതെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെ നിശ്ചയിക്കാമെന്ന് ആസാദ് കരുണാകരന് ഉറപ്പ് നല്‍കി. ജനവരി 15 തിങ്കളാഴ്ച ചേരുന്ന കെപിസിസി എക്സിക്യുട്ടീവില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടായേക്കും.

കോണ്‍ഗ്രസിലെ മറ്റ് ഗ്രൂപ്പ് നേതാക്കള്‍ ആരുമായും ആസാദ് ചര്‍ച്ചനടത്തിയിട്ടില്ല. കരുണാകരനുമായി ചര്‍ച്ചയ്ക്ക് ശേഷം പുറത്തുവന്ന ആസാദ് വിശദവിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിസ്സമ്മതിച്ചു. 15ന് നടക്കുന്ന യോഗത്തില്‍ തീരുമാനങ്ങളുണ്ടാകുമെന്ന് സൂചന നല്‍കിയ ആസാദ് അതിന് ശേഷം സംസാരിക്കാമെന്ന് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+