സ്വകാര്യ പ്രാക്ടീസ് ആവാമെന്ന് സര്‍ക്കാര്‍ രേഖ
തിരുവനന്തപുരം: സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച് ഡോക്ടര്‍മാരുടെ പെരുമാറ്റച്ചട്ടം വ്യക്തമാക്കുന്ന സര്‍ക്കാര്‍ രേഖ ആരോഗ്യമന്ത്രി വി.സി.കബീര്‍ പുറത്തിറക്കി.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പും ഡിസ്ച്ചാര്‍ജ്ജ് ചെയ്തതിന് ശേഷവും പണം വാങ്ങി രോഗികളെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് പരിശോധിക്കാമെന്ന് ജനവരി 11 വ്യാഴാഴ്ച പുറത്തിറക്കിയ രേഖയില്‍ പറയുന്നു.
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ഉള്ള ക്ലിനിക്കുകള്‍ തുടങ്ങുന്നതിനും സര്‍ക്കാര്‍ അനുമതിയുണ്ട്. ഡോക്ടര്‍മാരുടെ ജോലി സമയത്ത് മാത്രമേ സ്വകാര്യ പ്രാക്ടീസിന് അനുമതി നിഷേധിച്ചിട്ടുള്ളുവെന്ന് രേഖയില്‍ പറയുന്നു. സ്വകാര്യ പ്രാക്ടീസിനെ അനുകൂലിക്കുന്നതാണോ സര്‍ക്കാര്‍ നയമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല.












Click it and Unblock the Notifications