കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെന്‍ഷന്‍ പ്രായം കുറയ്ക്കാനുള്ള തീരുമാനം ശരിവച്ചു

  • By Staff
Google Oneindia Malayalam News

കൊച്ചി: ഫാക്ടിലെ മാനേജര്‍ തസ്തികകളിലെ പെന്‍ഷന്‍ പ്രായം 60ല്‍ നിന്നും 58ആക്കി കുറച്ച മാനേജ്മെന്റ് നടപടി ഹൈക്കോടതി ശരിവച്ചു.

പെന്‍ഷന്‍ പ്രായം കുറച്ചതിനെതിരെ മാനേജര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹര്‍ജി ജനവരി 10 ബുധനാഴ്ച ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് തള്ളി. പെന്‍ഷന്‍ പ്രായം 60 ആക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ഫാക്ടും ആ വഴിക്ക് നീങ്ങിയെങ്കിലും പിന്നീടുണ്ടായ സാമ്പത്തിക പ്രതിസന്ധി കമ്പനിയെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സ്വയം വിരമിക്കല്‍ പദ്ധതി (വിആര്‍എസ്) പ്രോത്സാഹിപ്പിക്കുകയും പെന്‍ഷന്‍ പ്രായം 58 തന്നെ ആക്കുകയുമായിരുന്നു.

7,300 ജീവനക്കാരുള്ള ഫാക്ടില്‍ പെന്‍ഷന്‍ പ്രായം കുറച്ചത് തൊഴിലാളികള്‍ സ്വാഗതം ചെയ്തെങ്കിലും ഓഫീസര്‍ തസ്തികയിലുള്ളവര്‍ അതിനെ എതിര്‍ത്ത് കേസ് കൊടുക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X