യുവജനോത്സവം: കോഴിക്കോട് മുന്നില്‍
തൊടുപുഴ: സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകള്‍ തമ്മില്‍ വാശിയേറിയ മത്സരം നടക്കുകയാണ്. ജനുവരി 11 വ്യാഴാഴ്ച വൈകുന്നേരം വരെ നടന്ന മത്സരഫലങ്ങള്‍ അറിവായപ്പോള്‍ 67 പോയന്റോടെ കോഴിക്കോടാണ് മുന്നില്‍. രണ്ട് പോയന്റുകളുടെ വ്യത്യാസത്തില്‍ തൃശൂരും എറണാകുളവും തൊട്ടുപിന്നില്‍ തന്നെയുണ്ട്.
കോടതി ഉത്തരവുമായി കൂടുതല്‍ പേര്‍ മത്സരത്തിനെത്തിയത് മത്സരങ്ങള്‍ നടത്തുന്നതിന്റെ ഒഴുക്കിനെ ബാധിച്ചു. പല ഇനങ്ങളും നിശ്ചിതസമയത്ത് അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ല.
പെണ്‍കുട്ടികളുടെ ഭരതനാട്യത്തില്‍ നേരത്തെ നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്തമായി 20 പേരാണ് മത്സരിക്കാനുണ്ടായിരുന്നത്. ആറു പേരാണ് കോടതിഉത്തരവുമായി മത്സരിക്കാനെത്തിയത്. ആണ്‍കുട്ടികളുടെ ഭരതനാട്യത്തില്‍ മത്സരിക്കാന്‍ കോടതിയുത്തരവുമായി മൂന്ന് കുട്ടികള്‍ കൂടിയെത്തി.
കൂടുതല്‍ പേര്‍ മത്സരിക്കാനെത്തിയതു കൊണ്ട് നിശ്ചിതസമയത്തില്‍ നിന്നും ഒന്നും രണ്ടും മണിക്കൂര്‍ വൈകിയാണ് മത്സരങ്ങള്‍ അവസാനിച്ചത്.
ഇതിനിടെ കൂടിയാട്ടത്തിന്റെ വിധികര്‍ത്താക്കള്‍ക്കെതിരെ പരാതിയുയര്‍ന്നു. കൂടിയാട്ടത്തില്‍ വേണ്ടത്ര പരിജ്ഞാനമില്ലാത്തവരാണ് വിധികര്‍ത്താക്കളെന്ന് മത്സരിച്ച കുട്ടികളുടെ രക്ഷാകര്‍ത്താക്കളും മറ്റും ആരോപിച്ചു.












Click it and Unblock the Notifications