ഹജ്ജ് തീര്‍ഥാടകരുടെ ആദ്യസംഘം 26ന് തിരിക്കും
കൊച്ചി: ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ ആദ്യസംഘം ജനവരി 26ന് മെക്കയിലെത്തും. 26ന് കൊച്ചിയില്‍ നിന്ന് പുറപ്പെടുന്ന മൂന്നുറോളം മലയാളികളാണ് ഇന്ത്യയില്‍ നിന്നുള്ള ആദ്യസംഘമായി മെക്കയിലെത്തുന്നത്.
സൗദിയ വിമാനത്തില്‍ ജിദ്ദയിലെത്തുന്ന ഇവരെ പ്രത്യേക വാഹനങ്ങളില്‍ മെക്കയിലെത്തിക്കും. ഹജ്ജ് കമ്മിറ്റി തിരഞ്ഞെടുത്ത വൊളണ്ടിയര്‍മാര്‍ കൂടി സംഘത്തോടൊപ്പമുണ്ടാകും. ഇന്ത്യയില്‍ നിന്ന് പോകുന്ന മെഡിക്കല്‍ സംഘം അടുത്ത ആഴ്ച മെക്കയിലെത്തും.
ഹജ്ജ് തീര്‍ഥാടകരുടെ ആദ്യസംഘത്തെ ഇന്ത്യന്‍ അംബാസഡര്‍ തല്‍മീസ് അഹമ്മദും മറ്റും ചേര്‍ന്ന് സ്വീകരിക്കും.
നീണ്ട ഇടവേളക്കു ശേഷമാണ് സൗദിയ വിമാനത്തില്‍ ഇന്ത്യക്കാരായ ഹജ്ജ് തീര്‍ഥാടകരെ ജിദ്ദയിലെത്തിക്കുന്നത്.












Click it and Unblock the Notifications