Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യദുരന്തം: കുറ്റപത്രം നല്‍കാന്‍ അനുമതി

കൊച്ചി: മദ്യദുരന്തത്തില്‍ പിടിയിലായവര്‍ക്കെതിരെ കുറ്റപത്രം നല്‍കാനും ഒളിവിലുള്ളവരെ പിടികൂടാനുള്ള അന്വേഷണം തുടരാനും പ്രത്യേക അന്വേഷണം സംഘത്തിന് ഹൈക്കോടതി അനുമതി നല്‍കി.

അബ്കാരി കോണ്‍ട്രാക്ടര്‍ മണിച്ചന്റെ ഗോഡൗണുകളില്‍ നിന്നും പിടികൂടിയ സ്പിരിറ്റ് പൊലീസ് കസ്റഡിയില്‍ നിന്നും തിരിച്ചെടുക്കാന്‍ തിരുവനന്തപുരം അസി. എക്സൈസ് കമ്മീഷണറോട് ജനവരി 10 ബുധനാഴ്ചത്തെ ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

ഇപ്പോള്‍ ഭൂഗര്‍ഭ അറയില്‍ സൂക്ഷിച്ചിരിക്കുന്ന സ്പിരിറ്റ് അവിടെ നിന്നും മാറ്റുന്നത് വരെ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. മദ്യദുരന്തത്തെ കുറിച്ചുള്ളഅന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നും മദ്യദുരന്തത്തിന് ഇരയായവര്‍ക്ക് മതിയായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+