പത്തനംതിട്ടയില്‍ ടെലഫോണ്‍ കാര്‍ഡ് വ്യാപകം
പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ടെലഫോണ്‍ ് കാര്‍ഡ് സമ്പ്രദായം വ്യാപകമാകുന്നു.
പണം നേരത്തെയടച്ച് ഇന്ത്യാ ടെലിഫോണ്‍ കാര്‍ഡ് (ഐടിസി) എടുത്ത് ലോക്കല്‍ കോളുകള്‍ ചെയ്യാവുന്ന സംവിധാനമാണിത്. കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഒരു കോളൊന്നിന് 11 പൈസ ലാഭിക്കാനാവും.
105, 210, 525 രൂപക്കുള്ള കാര്‍ഡുകളാണ് ഇപ്പോള്‍ ലഭ്യമാവുന്നത്. ടെലികോം കേന്ദ്രങ്ങളില്‍ നിന്ന് ഈ കാര്‍ഡുകള്‍ വാങ്ങാം.
ബൂത്തുകളിലേതൊഴികെ ഏതു ഫോണില്‍ നിന്നും കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ ചെയ്യാം. ആദ്യം 160233 എന്ന നമ്പര്‍ ഡയല്‍ ചെയ്തതിനു ശേഷം കാര്‍ഡിലെ കോര്‍ഡ് നമ്പര്‍ ഡയല്‍ ചെയ്യണം. ഇത് ഡയല്‍ ചെയ്താല്‍ കാര്‍ഡില്‍ എത്ര രൂപയുടെ കോളുകള്‍ ഇനി വിളിക്കാമെന്ന് അറിയിക്കും. തുടര്‍ന്ന് ആവശ്യമുള്ള നമ്പര്‍ ഡയല്‍ ചെയ്ത് സംസാരിക്കാം.
കാര്‍ഡ് ഉപയോഗിച്ച് വിളിക്കുമ്പോള്‍ കോളൊന്നിന് 1.15 രൂപയേ ആവുകയുള്ളൂ. സാധാരണ ലോക്കല്‍ കോളുകള്‍ക്ക് ചാര്‍ജ് ചെയ്യുന്നത് 1.26 രൂപയാണ്.












Click it and Unblock the Notifications