തോറ്റവര്‍ക്ക് സീറ്റില്ല: കരുണാകരന്‍
കൊച്ചി: മത്സരിച്ച് തോറ്റവര്‍ക്കും തുടര്‍ച്ചയായി വിജയിച്ചവര്‍ക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍.
ജനവരി 11 വ്യാഴാഴ്ചപനമ്പിള്ളി നഗറില്‍ മകളുടെ വസതിയില്‍ തന്നെ സന്ദര്‍ശിച്ച എഐസിസി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു കരുണാകരന്‍.
യൂത്ത് കോണ്‍ഗ്രസ് പുനസംഘടനയ്ക്ക് ധാരണയായിട്ടുണ്ടെന്നും കരുണാകരന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കും. നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിശദാംശങ്ങള്‍ ജനവരി 15 തിങ്കളാഴ്ച ചേരുന്ന കെപിസിസി എക്സിക്യുട്ടീവില്‍ ചര്‍ച്ച ചെയ്യുമെന്നും കരുണാകരന്‍ വെളിപ്പെടുത്തി.
സെക്രട്ടറിയേറ്റ് സംഭവം സര്‍ക്കാരിന്റെ ധിക്കാരപരമായ സമീപനത്തിന് ഉദാഹരണമാണ്. സംഭവം വേണ്ട പോലെ ഏറ്റെടുക്കുന്നതില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെട്ടു. ഞാന്‍ അവിടെയുണ്ടായിരുന്നെങ്കില്‍ സജീവമായി ഇടപെടുമായിരുന്നു-കരുണാകരന്‍ പറഞ്ഞു.
സംസ്ഥാന കോണ്‍ഗ്രസിന്റെ നേതൃത്വത്തിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍തന്നെ ഞാനുണ്ടല്ലോ എന്നായിരുന്ന കരുണാകരന്റെ മറുപടി. പ്രായം തനിക്ക് പ്രശ്നമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications