ഭൂകമ്പത്തെപ്പറ്റി ഭയക്കാനില്ലെന്ന് വിദഗ്ധന്‍
കൊച്ചി: കേരളത്തില്‍ ഭൂചലനം ആവര്‍ത്തിക്കുന്നതില്‍ ഭയക്കാനൊന്നുമില്ലെന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന ഭൂഗര്‍ഭ ശാസ്ത്രജ്ഞന്‍ ടി.എം.മഹാദേവന്‍.
അപകടകരങ്ങളായ ഭൂകമ്പങ്ങള്‍ക്ക് കേരളത്തില്‍ സാധ്യതയില്ലെന്ന് ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയില്‍ 30 വര്‍ഷത്തോളം ശാസ്ത്രജ്ഞനായിരുന്ന ഈ 74 കാരന്‍ അഭിപ്രായപ്പെടുന്നു. ഭൂകമ്പം കേരളത്തില്‍ പുതുമയല്ലെന്ന് ചരിത്രത്തില്‍ നിന്നും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം വിശദീകരിക്കുന്നു.
വൈപ്പിന്‍ ദ്വീപുണ്ടായത് 13ാം നൂറ്റാണ്ടിലെ ഭൂകമ്പത്തെ തുടര്‍ന്നാണ്. 1901ല്‍ മലബാര്‍ പ്രദേശത്തും ഭൂകമ്പമുണ്ടായിട്ടുണ്ട്. ഇടുക്കിയില്‍ ഇതിന് മുമ്പ് 1988ല്‍ ഭൂകമ്പമുണ്ടായിട്ടുണ്ടെന്നും മഹാദേവന്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെ ഭൂഗര്‍ഭ സ്ഥിതിയെ കുറിച്ച് ബൃഹത്തായ ഗ്രന്ഥം രചിച്ചിട്ടുള്ള മഹാദേവന്‍ ലത്തൂര്‍ ഭൂകമ്പത്തെക്കുറിച്ച് പഠനം നടത്തിയ വിദഗ്ധ സമിതിയില്‍ അംഗമായിരുന്നു. ഇപ്പോള്‍ എറണാകുളം അമ്മന്‍കോവില്‍ റോഡില്‍ വിശ്രമജീവിതം നയിക്കുന്നു.












Click it and Unblock the Notifications