കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യാപ്രശ്നം മതനേതാക്കള്‍ പരിഹരിക്കണം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: അയോധ്യാ പ്രശ്നം മതനേതാക്കള്‍ കൂടിയാലോചിച്ച് പരിഹരിക്കണമെന്നും രാഷ്ട്രീയനേതാക്കള്‍ ഈ വിഷയത്തില്‍ ഇടപെടരുതെന്നും മാതാ അമൃതാനന്ദമയി.

അയോധ്യയില്‍ ക്ഷേത്രമുണ്ടായിരുന്നുവെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ അവിടെ വീണ്ടും പള്ളി പണിയണമെന്നാണ് മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നത്. ഇത് മതങ്ങള്‍ തമ്മിലുള്ള പ്രശ്നമാണ്. അതുകൊണ്ടുതന്നെ മതനേതാക്കള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട പ്രശ്നമാണ്.

രാഷ്ട്രീയനേതാക്കള്‍ക്ക് ഈ വിഷയത്തില്‍ ഇടപെടേണ്ട കാര്യമില്ല. അവര്‍ ഇക്കാര്യത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണം-- അമൃതാനന്ദമയി പറഞ്ഞു.

പത്രപ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി തുടങ്ങിയ അമൃതജീവനം ആരോഗ്യപദ്ധതിയുടെ ഉദ്ഘാടനത്തിനു ശേഷം ജനുവരി 11 വ്യാഴാഴ്ച വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അമൃതാനന്ദമയി.

നേരത്തെ പദ്ധതിയുടെ ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ എം.വിജയകുമാര്‍ നിര്‍വഹിച്ചു. പ്രതിപക്ഷനേതാവ് എ.കെ.ആന്റണി മുഖ്യാതിഥിയായിരുന്നു. ഉദ്ഘാടനച്ചടങ്ങിനു ശേഷം അമൃതാനന്ദമയിയുടെ അനുഗ്രഹ പ്രഭാഷണവും ഭജനയും നടന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X