പതിനായിരങ്ങള്‍ പേട്ട തുള്ളി
ശബരിമല: ശരണംവിളികളും അയ്യപ്പന്‍പാട്ടുകളും നിറഞ്ഞുനിന്ന ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ പതിനായിരങ്ങള്‍ എരുമേലിയില്‍ പേട്ട തുള്ളി.
അമ്പലപ്പുഴ സംഘത്തിന്റെയും ആലങ്ങോട്ട് സംഘത്തിന്റെയും നേതൃത്വത്തിലായിരുന്നു ജനവരി 11 വ്യാഴാഴ്ച പേട്ട തുള്ളല്‍ നടന്നത്.മലയാളികള്‍ക്ക് പുറമെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ അയ്യപ്പന്മാരും പേട്ട തുള്ളലില്‍ സജീവമായി പങ്കെടുത്തു.
അമ്പലപ്പുഴ സംഘം കൊണ്ടുവന്ന സ്വര്‍ണ്ണം പൂശിയ ചട്ടവും എരുമേലി ക്ഷേത്രത്തിലെ ചട്ടവും അമ്പലപ്പുഴ പേട്ടതുള്ളല്‍ സംഘത്തിന്റെ മുമ്പില്‍ എഴുന്നെള്ളിച്ചത് ഇത്തവണത്തെ സവിശേഷതയായി.












Click it and Unblock the Notifications