കരള്‍രോഗ ശില്പശാല തിങ്കളാഴ്ച
കൊച്ചി: കരള്‍രോഗം, കരള്‍ മാറ്റിവെക്കല്‍, ഗ്യാസ്ട്രോ എന്‍ട്രോളജി എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ദ്വിദിന അന്താരാഷ്ട്ര ശില്പശാല ജനവരി 15 തിങ്കളാഴ്ച കൊച്ചിയില്‍ തുടങ്ങും.
അമൃത ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് റിസര്‍ച്ച് സെന്റര്‍ അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയും മയോ ക്ലിനിക്കുമായി ചേര്‍ന്നാണ് ശില്പശാല സംഘടിപ്പിക്കുന്നത്. മുന്നൂറോളം പ്രതിനിധികള്‍ ശില്പശാലയില്‍ പങ്കെടുക്കും.
കുട്ടികളിലുണ്ടാവുന്ന മഞ്ഞപ്പിത്തത്തിനുള്ള ചികിത്സയും കാരണങ്ങള്‍ കണ്ടുപിടിക്കുന്നതിനുള്ള ആധുനിക മാര്‍ഗങ്ങളും, ഉദരത്തിലുള്ള രക്തസ്രാവം, കരളിനുണ്ടാവുന്ന തകരാര്‍ എന്നിവയെല്ലാം ചര്‍ച്ചാവിഷയമാകുമെന്ന് സെമിനാര്‍ ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ.പ്രേം നായര്‍ അറിയിച്ചു.












Click it and Unblock the Notifications