ഏപ്രില്‍ ഒന്നു മുതല്‍ റേഷന്‍ സമരം
തിരുവനന്തപുരം: റേഷന്‍ പഞ്ചസാര വിതരണം ദാരിദ്യ്രരേഖയ്ക്കു താഴെയുള്ളവര്‍ക്കു മാത്രമായി പരിമിതപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഏപ്രില്‍ ഒന്ന് ഞായറാഴ്ച മുതല്‍ രാജ്യത്തെ റേഷന്‍ കടകളെല്ലാം അടച്ചിടും.
ആള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ ജനവരി 11 വ്യാഴാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
റേഷന്‍ സാധനങ്ങളുടെ വിലവര്‍ധനവ് കാരണം രാജ്യത്തൊട്ടാകെ 28,000 റേഷന്‍ കടകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനകം പൂട്ടേണ്ടി വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനം കൂടിയാവുമ്പോള്‍ റേഷന്‍ വ്യാപാരവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പത്തു ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് ബേബിച്ചന്‍ മുക്കാടന്‍ പറഞ്ഞു.
ദാരിദ്യ്ര രേഖയ്ക്കു താഴെയുള്ളവരെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ 18 സംസ്ഥാനങ്ങളില്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. പൂര്‍ത്തിയായ സംസ്ഥാനങ്ങളില്‍ തന്നെ ദാരിദ്യ്ര രേഖയ്ക്കു താഴെയുള്ളവര്‍ക്ക് പ്രത്യേക റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അപ്രായോഗികമാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications