Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിപ്രായഭിന്നതകള്‍ക്ക് അവധി നല്കണം: കരുണാകരന്‍

കൊച്ചി: തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ യുഡിഎഫിലും കോണ്‍ഗ്രസ്സിലുമുള്ള അഭിപ്രായഭിന്നതകള്‍ക്ക് അവധി നല്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്‍ എംപി ആവശ്യപ്പെട്ടു.

ജനവരി 11 വ്യാഴാഴ്ച കലൂര്‍ എജെ ഹാളില്‍ യുഡിഎഫ് മധ്യമേഖലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അടുത്ത തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെങ്കിലും വ്യക്തമായ ഭൂരിപക്ഷം ഉറപ്പുവരുത്താന്‍ ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ട്. ഇടതു സര്‍ക്കാരിനെക്കൊണ്ട് ജനം പൊറുതിമുട്ടിയിരിക്കുകയാണ്. ഇനിയും നോക്കിയിരുന്നാല്‍ ജനം നമ്മെ വെറുതെ വിടുകയില്ല- കരുണാകരന്‍ പറഞ്ഞു.

ഇടതു സര്‍ക്കാരിന്റെ ദുര്‍ഭരണത്തില്‍ നിന്നുള്ള മോചനമാണ് ഫിബ്രവരി രണ്ട് വെള്ളിയാഴ്ച ആരംഭിക്കുന്ന കേരള വിമോചന യാത്രയുടെ ലക്ഷ്യം. അന്നു മുതല്‍ യുഡിഎഫ് സന്ദേശം ഓരോ വീടുകളിലുമെത്തിക്കാന്‍ പ്രവര്‍ത്തകര്‍ അക്ഷീണം യത്നിക്കണമെന്ന് കരുണാകരന്‍ നിര്‍ദ്ദേശിച്ചു. കാര്യഗൗരവത്തോടെ ഒന്നിച്ചു നിന്നാല്‍ യുഡിഎഫിന് അധികാരത്തില്‍ തിരിച്ചുവരാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് കണ്‍വീനര്‍ കെ.ശങ്കരനാരായണന്‍ അധ്യക്ഷനായിരുന്നു. പി.കെ.കുഞ്ഞാലിക്കുട്ടി, സി.എഫ്.തോമസ്, ടി.എം.ജേക്കബ്, കെ.ആര്‍.അരവിന്ദാക്ഷന്‍, പി.ജി.പ്രസന്നകുമാര്‍, ഉമ്മന്‍ ചാണ്ടി, എം.എം.ഹസ്സന്‍, ജോണി നെല്ലൂര്‍ തുടങ്ങിയവരും സംബന്ധിച്ചു.

പ്രതിപക്ഷ നേതാവ് എ.കെ.ആന്റണിയുടെ നേതൃത്വത്തില്‍ നടക്കുന്ന കേരള വിമോചന യാത്രയുടെ പ്രചരണാര്‍ത്ഥമാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+