ജനവരി 17ന് യൂത്ത് കോണ്‍. മാര്‍ച്ച്
കൊച്ചി:സിപിഎം അക്രമങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ഐ വിഭാഗം ജനവരി 17 ബുധനാഴ്ച സെക്രട്ടേറയറ്റ് മാര്‍ച്ച് നടത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് സംസ്ഥാന കണ്‍വീനര്‍ ജോസി സെബാസ്റ്യന്‍ ജനവരി 11 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കെ. കരുണാകരന്‍ എം.പിയാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുക. കെപിസിസി വൈസ് പ്രസിഡണ്ട് കെ. മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തും.
സെക്രട്ടേറിയറ്റിനുള്ളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു മുമ്പില്‍ ജനവരി 10 ബുധനാഴ്ച പ്രതിപക്ഷ സര്‍വീസ് സംഘടനാ പ്രവര്‍ത്തകരെ പൊലീസ് തല്ലിച്ചതച്ച നടപടിയില്‍ പ്രതിഷേധിച്ച് ജനവരി 12 വെള്ളിയാഴ്ച കരിദിനമായി ആചരിക്കാനും യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കണ്ണൂര്‍ മോഡല്‍ അക്രമപരമ്പര സിപിഎം കേരളമാകെ അഴിച്ചുവിടുമെന്ന ഭീഷണിയാണ് സെക്രട്ടറിേയറ്റ് അക്രമത്തില്‍ നിഴലിക്കുന്നത്.
സംഭവത്തിനിടെ പത്രപ്രവര്‍ത്തകര്‍ക്കും ടി.വി. ക്യാമറാമാന്മാര്‍ക്കും മര്‍ദ്ദനമേറ്റതിനെക്കുറിച്ച് അടിയന്തിരമായി അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അക്രമികളെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യണമെന്നും ജോസി സെബാസ്റ്യന്‍ ആവശ്യപ്പെട്ടു.
നേതാക്കളായ സിമി റോസ്ബെല്‍ ജോണ്‍, ടി.എം. സക്കീര്‍ ഹുസൈന്‍, അബ്ദുള്‍ റഹിമാന്‍, ജോസഫ് ആന്റണി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications