കനിഷ്ക: പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചു
വാന്‍കൂവര്‍: 1985ല്‍ 329 പേരുടെ മരണത്തിനിടയാക്കിയ കനിഷ്കാവിമാനദുരന്തത്തില്‍ പ്രതികളായ രണ്ടു സിക്കുകാര്‍ക്കും കാനഡ കോടതി ജാമ്യം നിഷേധിച്ചു.അഞ്ചു ദിവസത്തെ വാദങ്ങള്‍ കേട്ട ശേഷമാണ് ജനവരി 10 ബുധനാഴ്ച കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
വാന്‍കൂവറിലെ ഒരു കച്ചവടക്കാരനായ റിപുദമന്‍ സിംഹിനും കാനഡയിലെ കാംലൂപ്സില്‍ ഒരു മില്‍ തൊഴിലാളിയായി ജോലിചെയ്യുന്ന അജേബ് സിംഹ് ഭാഗ്രിക്കുമാണ് കോടതി ജാമ്യം നിഷേധിച്ചത്.ടോക്കിയോ വിമാനത്താവളത്തില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തിലും ഇവര്‍ പ്രതികളാണ്.ഇവര്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞിട്ടില്ലെങ്കിലും ഇപ്പോള്‍ ജാമ്യം നല്കിയാല്‍ ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നതിനാലാണ് ജാമ്യം നിഷേധിച്ചതെന്ന് ജഡ്ജി പറഞ്ഞു.












Click it and Unblock the Notifications