നിക്ഷേപകര്‍ക്ക് പ്രിയം അമേരിക്കന്‍ ഇന്ത്യക്കാരന്റെ പോര്‍ട്ടലിനോട്
കാലിഫോര്‍ണിയ: അമേരിക്കന്‍ ഇന്ത്യക്കാരന്റെ നിക്ഷേപസംരംഭകര്‍ക്ക് പ്രിയങ്കരമാകുന്നു. ഇന്റര്‍നെറ്റ് വഴി ഇന്‍ഷ്വറന്‍സ് സേവനം ലഭ്യമാക്കുന്ന എന്ന കമ്പനിയാണ് മൂന്നാം ഘട്ട നിക്ഷേപമായി (വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട്്) മൂന്ന് കോടി 20 ലക്ഷം അമേരിക്കന്‍ ഡോളര്‍ നേടിയിരിക്കുന്നത്. അമേരിക്കന്‍ ഇന്ത്യക്കാരനായ വിപ് പട്ടേല്‍ ആണ് കമ്പനിയുടെ ചെയര്‍മാന്‍.
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളാണ് ഇഹെല്‍ത്ത്ഇന്‍ഷ്വറന്‍സിന്റെ പ്രത്യേകത. 1997ല്‍ തുടങ്ങിയ കമ്പനി 54 ആരോഗ്യ ഇന്‍ഷ്വറന്‍സ് കമ്പനികളുടെ 4,000 ല്‍ ഏറെ പദ്ധതികള്‍ വിതരണം ചെയ്യുന്നു.
പുതിയ മൂലധനമുപയോഗിച്ച് തങ്ങളുടെ വിപണി വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് കമ്പനി അധികൃതര്‍. കൂടുതല്‍ കുടുബങ്ങളെയും ചെറുകിട വ്യാപാര സ്ഥാപനങ്ങളെയും ഇഹെല്‍ത്ത്ഇന്‍ഷ്വറന്‍സിന്റെ സേവനപരിധിയില്‍ വരുത്താനുള്ള സോഫ്റ്റ്വെയറുകള്‍ കമ്പനി വികസിപ്പിച്ചെടുക്കുന്നുണ്ട്.
2010 ഓടെ അമേരിക്കയിലെ പകുതിയിലധികം ജനങ്ങളെയും ആരോഗ്യ ഇന്‍ഷുറന്‍സ് പരിധിയില്‍ പെടുത്താമെന്ന വിശ്വാസത്തിലാണ് വിപ് പട്ടേല്‍. ഇക്കാര്യത്തില്‍ അദ്ദേഹം അമേരിക്കന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ചിട്ടുണ്ട്.












Click it and Unblock the Notifications