കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറഞ്ഞ നിരക്കുമായി എംടിഎന്‍എല്‍ മൊബൈല്‍ രംഗത്ത്

  • By Staff
Google Oneindia Malayalam News

മുംബൈ: മഹാനഗര്‍ ടെലികോം ലിമിറ്റഡ് നടപ്പാക്കുന്ന സെല്ലുലാര്‍ ഫോണ്‍ സര്‍വീസിന്റെ നിരക്കുകള്‍ വാര്‍ത്താവിനിമയ മന്ത്രി രാംവിലാസ് പാസ്വാന്‍ പ്രഖ്യാപിച്ചു.

പുറത്തേക്കുള്ള കാളുകള്‍ക്ക് 2 രൂപ 70 പൈസയും പുറത്തുനിന്നു സ്വീകരിക്കുന്ന കാളുകള്‍ക്ക് ഒരു രൂപ അമ്പത് പൈസയുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നതെന്ന് ജനവരി 12 വെള്ളിയാഴ്ച മന്ത്രി പറഞ്ഞു. ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) നിശ്ചയിച്ച നിരക്കുകള്‍ സ്വകാര്യ സെല്ലുലാര്‍ കമ്പനികളുടെ നിരക്കിനേക്കാള്‍ കുറവാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 400 രൂപയായിരിക്കും വാടക.

മുംബൈയില്‍ ഫിബ്രവരി 28 ബുധനാഴ്ച മുതലും ദില്ലിയില്‍ ജനവരി 26 വെള്ളിയാഴ്ച മുതലും ബുക്കിംഗ് ആരംഭിക്കും. ഒന്നാംഘട്ടത്തില്‍ ഒരു ലക്ഷം കണക്ഷനുകളും അടുത്ത ഘട്ടത്തില്‍ മൂന്ന് ലക്ഷം കണക്ഷനുകളും നല്‍കും. മൂന്നിലൊന്ന് കണക്ഷനുകള്‍ സ്ത്രീകള്‍ക്കായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

രജിസ്ട്രേഷന്‍ ഫീസ് ഉടനെ പ്രഖ്യാപിക്കും. എല്ലാ ഉപഭോക്താക്കള്‍ക്കും വോയ്സ് മെയില്‍ സൗകര്യം സൗജന്യമായി നല്‍കുമെന്നും മന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X