കൈകാലുകള്‍ കെട്ടി യുവാവ് കായല്‍ നീന്തി
കൊല്ലം: കൈയും കാലും കെട്ടി യുവാവ് കായല്‍ നീന്തിക്കടന്നു. ജനവരി 12 വെള്ളിയാഴ്ച കൊല്ലത്ത് ശാസ്താംകോട്ട കായലിലാണ് അതിസാഹസികമായ ഈ നീന്തല്‍ പ്രകടനം നടന്നത്.
ശാസ്താംകോട്ട സ്വദേശിയായ 21 കാരന്‍ ശ്യാം എസ് പ്രബോധിനി കൈകാലുകള്‍ കയറു കൊണ്ട് കൂട്ടിക്കെട്ടി രണ്ട് കിലോമീറ്റര്‍ നീളമുള്ള കായല്‍ നീന്ത ി കടക്കുകയായിരുന്നു. 55 മിനിറ്റു കൊണ്ട് ശ്യാം ഈ ദൂരം നീന്തി.
കഴിഞ്ഞ ഏതാനും മാസങ്ങളായുള്ള പരിശീലനത്തിന്റെ ഫലമാണ് ഈ നേട്ടം. ഇതേ രീതിയില്‍ പാക് കടലിടുക്ക് നീന്തിക്കടക്കുകയാണ് ഇനി ശ്യാമിന്റെ ലക്ഷ്യം. ഒരു മാസത്തിനുള്ളില്‍ ഈ ലക്ഷ്യവും കൈവരിക്കാന്‍ തയ്യാറെടുക്കുകയാണ് ശ്യാം.












Click it and Unblock the Notifications