അക്രമം: പൊലീസ് നടപടി പക്ഷപാതപരം
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ നടന്ന അക്രമത്തെ നിയന്ത്രിക്കാനാവാതെ രാഷ്ട്രീയപ്രേരിതമായി കേസുകളെടുത്ത പൊലീസിനെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് എ.കെ.ആന്റണി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് അനുകൂല സംഘടനകളിലെ നാല് ജീവനക്കാര്‍ക്കെതിരെ കേസെടുത്തത് തീര്‍ത്തും പക്ഷപാതപരമാണ്. പൊലീസിന്റെ ഇത്തരം നടപടിയെ ചെറുക്കേണ്ടതുണ്ടെന്ന് ആന്റണി പറഞ്ഞു.
ജനവരി 12 വെള്ളിയാഴ്ച തിരുവനന്തപുരത്ത് വൈഎംസിഎ ഹാളില്‍ ലജിസ്ലേറ്റീവ് അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പണിമുടക്കില്‍ പങ്കെടുക്കാതെ ജോലി ചെയ്ത ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications