16ന് കരിപ്പൂര്‍ വിമാനത്താവളം ഉപരോധിക്കും
കോഴിക്കോട്: വിദേശമലയാളെ അവഗണിക്കുന്നതിലും ചൂഷണം ചെയ്യുന്നതിലും പ്രതിഷേധിച്ച് പ്രവാസി മലയാളി കൗണ്‍സില്‍ ജനവരി 16 ചൊവാഴ്ച കരിപ്പൂര്‍ വിമാനത്താവളം ഉപരോധിക്കും. വൈകുന്നേരം മൂന്നു മണിമുതല്‍ ആറ് വരെയാണ് ഉപരോധം.
യൂസേഴ്സ് ഫീ പിന്‍വലിക്കുക, സൗദി വിമാന സര്‍വീസ് എത്രയും പെട്ടെന്ന് തുടങ്ങുക, വര്‍ദ്ധിച്ച യാത്രാക്കൂലിനിരക്ക് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപരോധം.
കരിപ്പൂരിനെ അന്താരാഷ്ട്രവിമാനത്താവളമായി പ്രഖ്യാപിക്കാത്തതാണ് മിക്ക പ്രശ്നങ്ങള്‍ക്കും കാരണമെന്ന് കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്താരാഷ്ട്രപദവി ലഭിക്കുന്നതോടെ വിദേശവിമാനകമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി ലഭിക്കുകയും ദേശീയ വിമാനക്കമ്പനികളുടെ ചൂഷണം കുറയുകയും ചെയ്യുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications