അന്യ സംസ്ഥാനങ്ങളില്‍ നിന്നും പഞ്ചസാര വരുത്തും
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ പഞ്ചസാര ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ സാഹചര്യത്തില്‍ അന്യസംസംഥാനങ്ങളില്‍ നിന്നും പഞ്ചസാരയും അരിയും ഗോതമ്പും കേരളം വാങ്ങുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നായര്‍ അറിയിച്ചു.
കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് പഞ്ചസാരയും തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് അരിയും വാങ്ങുമെന്ന് ജനവരി 12 വെള്ളിയാഴ്ച വാര്‍ത്താലേഖകരെ മന്ത്രി അറിയിച്ചു.
ഇതിന് വേണ്ട നടപടികളെടുക്കാന്‍ ഭക്ഷ്യവകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. റേഷന്‍ സബ്സിഡി ഇനിയും കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചാല്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ സംസ്ഥാനം നിര്‍ബന്ധിതരാവുമെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications