കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്യോഗസ്ഥകളായ സ്ത്രീകള്‍ കേരളത്തില്‍ കുറവ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സാക്ഷരതയുടെ കാര്യത്തില്‍ കേരളത്തിലെ സ്ത്രീകള്‍ മുന്‍പന്തിയിലാണെങ്കിലും അവരില്‍ ജോലിചെയ്യുന്നവര്‍ കേരളത്തില്‍ കുറവാണെന്ന കാര്യം ജനസംഖ്യാശാസ്ത്രജ്ഞരെ കുഴക്കുന്നു.

മഹാരാഷ്ട്രയില്‍ 40ശതമാനം സ്ത്രീകള്‍ ജോലിക്ക് പോകുമ്പോള്‍ കേരളത്തില്‍ ഇത് 15 ശതമാനം മാത്രമാണെന്ന് സെന്‍സസ് കമ്മീഷണര്‍ ജയന്ത് കുമാര്‍ ബന്തിയ അഭിപ്രായപ്പെട്ടു.ജനവരി 12 വെള്ളിയാഴ്ച കേരളത്തിലെ പുത്തന്‍ ജനസംഖ്യാപ്രവണതകളെക്കുറിച്ച് തിരുവനന്തപുരത്ത് നടന്ന സിമ്പോസിയത്തിന്റെ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്ന ബന്തിയ.

മറ്റെല്ലാ വികസനമാനദണ്ഡങ്ങളിലും മറ്റു സംസ്ഥാനങ്ങളേക്കാള്‍ മുന്നില്‍ നില്ക്കുന്ന കേരളം സാക്ഷരതയുണ്ടായിട്ടും സ്ത്രീകളുടെ തൊഴില്‍ നിരക്കില്‍ പിന്നിലായിപ്പോയതെന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല-അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇങ്ങിനെ ഒരു പ്രശ്നം നിലനില്ക്കുന്നുവെന്നതിനെപ്പറ്റിപ്പോലും നമ്മള്‍ ആരും ബോധവാന്മാരല്ല.സെന്‍സസിനുവേണ്ടി ശേഖരിച്ച കണക്കുകള്‍ ഈ ദുരൂഹതയുടെ ചുരുളഴിക്കുമെന്ന് പ്രത്യാശിക്കാം-അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X