കലാപ്രതിഭ-തിലകങ്ങള്‍ക്ക് യൂറോപ്പിലേക്ക് പറക്കാം
തൊടുപുഴ: ഈ വര്‍ഷത്തെ സംസ്ഥാന യുവജനോത്സവത്തില്‍ കലാപ്രതിഭയും തിലകവുമാകുന്നവര്‍ക്ക് യൂറോപ്യന്‍ പര്യടനം നടത്താം. ലോക മലയാളി കൗണ്‍സിലാണ് ഈ അവസരമൊരുക്കുന്നത്.
ജര്‍മ്മനി, സ്വിറ്റ്സര്‍ലണ്ട്, ആസ്ട്രിയ, പോളണ്ട്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലേക്കാണ് കൗണ്‍സില്‍ ഇവരെ കൊണ്ടുപോവുക. ആഗസ്ത് 22, 23, 24 തീയതികളില്‍ ജര്‍മ്മനിയില്‍ നടക്കുന്ന ലോക മലയാളി കോണ്‍ഫറന്‍സില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാനും ഇവര്‍ക്ക് അവസരമൊരുക്കും.
കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ജോളി തടത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.












Click it and Unblock the Notifications