യുവജനോത്സവം: കോഴിക്കോട് തന്നെ മുന്നില്‍
തൊടുപുഴ: സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിന്റെ മൂന്നാം ദിവസം 35 മത്സരങ്ങളുടെ ഫലം അറിവായപ്പോള്‍ കോഴിക്കോട് വീണ്ടും മുന്നിലെത്തി. 159 പോയന്റാണ് കോഴിക്കോടിനുള്ളത്. നേരത്തെ കോഴിക്കോടും തൃശൂരും പോയന്റ്നിലയില്‍ തുല്യനിലയിലായിരുന്നു.
153 പോയന്റോടെ തൃശൂരാണ് രണ്ടാം സ്ഥാനത്ത്. 148 പോയന്റ് നേടിയ കണ്ണൂര്‍ മൂന്നാം സ്ഥാനത്തുണ്ട്. പാലക്കാട് 147 പോയന്റ് നേടി തൊട്ടുപിന്നിലുണ്ട്.
ന്യൂമാന്‍ കോളജിലെ പ്രധാനവേദിയില്‍ നടന്ന കുച്ചിപ്പുടി മത്സരങ്ങള്‍ ഏറെ ശ്രദ്ധേയമായി. ആണ്‍കുട്ടികളുടെ കുച്ചിപ്പുടി മത്സരത്തില്‍ ഹരീഷ്ഗോപി (ഏലൂര്‍ ഫാക്ട് ഹൈസ്കൂള്‍) ഒന്നാം സ്ഥാനം നേടി. ഭരതനാട്യത്തിലും ഹരീഷ്ഗോപി ഒന്നാം സ്ഥാനം നേടിയിരുന്നു.












Click it and Unblock the Notifications