ഗോശ്രീ പാലങ്ങള്‍ അഫ്കോണ്‍സ് നിര്‍മ്മിക്കും
കൊച്ചി: ഗോശ്രീ പദ്ധതിയില്‍ എറണാകുളം- വൈപ്പിന്‍ പാലങ്ങളുടെ നിര്‍മ്മാണച്ചുമതല മുംബൈ ആസ്ഥാനമായ അഫ്കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന് നല്കാന് തീരുമാനമായി. അടുത്ത ദിവസം ചേരുന്ന കൊച്ചിന് പോര്‍ട്ട് ട്രസ്റ് ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇതിന് അംഗീകാരം നല്‍കും.
39.33 കോടി രൂപയുടെ ടെണ്ടറാണ് അഫ്കോണ്‍സ് സമര്‍പ്പിച്ചത്. 39.70 കോടി രൂപയുടെ ടെണ്ടറുമായി കൊച്ചി ആസ്ഥാനമായ ഭഗീരഥ എഞ്ചിനീയറിങ് ലിമിറ്റഡും രംഗത്തുണ്ടായിരുന്നു. തുകയില്‍ കാര്യമായ വ്യത്യാസമില്ലാത്തതിനാല്‍ രണ്ട് കമ്പനികളുടെയും ടെണ്ടര്‍ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കിയതിനു ശേഷമാണ് തീരുമാനമെടുത്തതെന്ന് ഗോശ്രീ പ്രോജക്ട് ഡയറക്ടര്‍ ഡോ.പി.വി.ചന്ദ്രമോഹന് അറിയിച്ചു.
പദ്ധതിയുടെ ടെണ്ടര്‍ നടപടി പൂര്‍ത്തിയായി എങ്കിലും പണി ആരംഭിക്കാനുള്ള ഔദ്യോഗികഉത്തരവ് നല്കാന് ഇനിയും താമസിക്കും. പദ്ധതിക്ക് ധനസ്രോതസ്സ് കണ്ടെത്തി ത്രികക്ഷി കരാര്‍ ഒപ്പിട്ടതിനു ശേഷം മാത്രമേ ഔദ്യോഗികമായി പണി തുടങ്ങാനുള്ള ഉത്തരവ് നല്‍കാനാവൂ.
സംസ്ഥാന സര്‍ക്കാരും ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയും പോര്‍ട്ട് ട്രസ്റും ഉള്‍പ്പെടുന്ന ത്രികക്ഷി കരാറിന്റെ കരടു രൂപം സര്‍ക്കാരിന്റെ പരിഗണനയിലാണ്. എന്നാല്‍ പണിയാരംഭിക്കാന്‍ അനുമതി നല്കുന്ന ഔദ്യോഗിക ഉത്തരവിനു കാക്കാതെ അഫ്കോണ്‍സിന് പണി തുടങ്ങാവുന്നതാണെന്ന് ഡോ.ചന്ദ്രമോഹന് പറഞ്ഞു.
പദ്ധതിക്ക് ധനസഹായം നല്‍കുന്നതിന് ധനകാര്യസ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതിനുള്ള യോഗം ജനവരി 17 ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കും. ഓരോ സ്ഥാപനവും കണ്‍സോര്‍ഷ്യത്തില്‍ മുടക്കേണ്ട തുകയെപ്പറ്റി ഈ യോഗത്തില്‍ ധാരണയുണ്ടാകും.
സംസ്ഥാന സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് 84 കോടി രൂപയുടെ ആസ്തിയുള്ള കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നത്. വിജയ ബാങ്ക്, ദേനാ ബാങ്ക്, എസ്ബിഐ, എറണാകുളം- കോട്ടയം- തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്കുകള്‍, ബാങ്ക് ഓഫ് ബറോഡ, സിന്‍ഡിക്കേറ്റ് ബാങ്ക്, പഞ്ചാബ് ആന്റ്് സിന്ധ് ബാങ്ക് എന്നിവ കണ്‍സോര്‍ഷ്യത്തില്‍ പങ്കാളികളാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഹഡ്കോയും യോഗത്തില്‍ പങ്കെടുക്കുമെങ്കിലും കണ്‍സോര്‍ഷ്യത്തില്‍ ചേരാന്‍ സാധ്യത കുറവാണ്.
സ്വന്തം നിലയില്‍ മുഴുവന്‍ തുകയും വായ്പ നല്കാന് ഹഡ്കോ തയ്യാറാണെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അതിനോട് താല്പര്യം പ്രകടിപ്പിച്ചിട്ടില്ല.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications