ഭൂകമ്പം: ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനം
കോട്ടയം: ഭൂകമ്പമുണ്ടായ കോട്ടയം, ഇടുക്കി ജില്ലകളിലെ ഉരുള്‍പൊട്ടല്‍ ഉണ്ടാവാനിടയുള്ള സ്ഥലങ്ങളിലെ ജനങ്ങളെ മഴക്കാലത്ത് മാറ്റിപ്പാര്‍പ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചു.
ജനുവരി 12 വെള്ളിയാഴ്ച ഭൂകമ്പം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഈരാറ്റുപേട്ടയില്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രിസഭാ ഉപസമിതി ഈ തീരുമാനം കൈകൊണ്ടത്.
മന്ത്രിമാരായ ടി.കെ.രാമകൃഷ്ണന്‍, കെ.ഇ.ഇസ്മയില്‍, പി.ജെ.ജോസഫ് എന്നിവരാണ് ഉപസമിതിയിലെ അംഗങ്ങള്‍.
ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യു വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉപസമിതി അറിയിച്ചു.
ജനുവരി ഏഴിനു നടന്ന ഭൂകമ്പത്തെ തുടര്‍ന്ന് ഹൃദയസ്തംഭനം മൂലം മരിച്ച വാസുവിന്റെ കുടുംബാംഗങ്ങള്‍ക്ക് മന്ത്രി ഇസ്മയില്‍ 30,000 രൂപ നല്‍കി. എരിക്കാടിലെ വാസുവിന്റെ വീട്ടില്‍ ചെന്നാണ് മന്ത്രി ധനസഹായം നല്‍കിയത്.












Click it and Unblock the Notifications