ആഭരണക്കടകളില്‍ റെയ്ഡ്
തിരുവനന്തപുരം: നഗരത്തിലെ ആഭരണക്കടകളില്‍ വില്‍പനനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ക്രമക്കേടുകള്‍ നടത്തിയ വ്യാജരേഖകള്‍ പിടിച്ചെടുത്തു.
ആലപ്പാട്ട് ജൂവലേഴ്സ്, ആലപ്പാട്ട് സില്‍ക്ക്സ്, തൃശ്ശൂര്‍ ജൂവലേഴ്സ്, ലക്ഷ്മി ജൂവലേഴ്സ് തുടങ്ങിയ സ്ഥാപനങ്ങളിലാണ് വില്‍പ്പന നികുതി വകുപ്പിന്റെ ഇന്റലിജന്‍സ് വിഭാഗം മിന്നല്‍ റെയ്ഡ് നടത്തിയത്.
പലതരത്തിലുള്ള ക്രമക്കേടുകള്‍ നടത്തിയതിന്റെ രേഖകള്‍ ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. രണ്ട് മുതല്‍ 12 കിലോഗ്രാം വരെ സ്വര്‍ണ്ണം കണക്കില്‍ പെടാത്തതായി ഉണ്ടെന്നും റെയ്ഡില്‍ കണ്ടെത്തി.
തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥരാണ് റെയ്ഡില്‍ പങ്കെടുത്തത്.












Click it and Unblock the Notifications