37 ലക്ഷം കുടുംബങ്ങള്‍ക്ക് റേഷന്‍ പഞ്ചസാരയില്ല
തിരുവനന്തപുരം: ഏപ്രില്‍ ഒന്ന് ഞായറാഴ്ച മുതല്‍ കേരളത്തിലെ 37 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് റേഷന്‍ പഞ്ചസാര കിട്ടാതാകും. ദാരിദ്യ്ര രേഖയ്ക്കു താഴെയുള്ളവര്‍ക്കു മാത്രമായി റേഷന്‍ പഞ്ചസാര പരിമിതപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണിത്.
ദാരിദ്യ്ര രേഖയുടെ വേര്‍തിരിവില്ലാതെ 57 ലക്ഷത്തോളം കുടുംബങ്ങള്‍ക്കാണ് സംസ്ഥാനത്ത് ഇപ്പോള്‍ റേഷന്‍ പഞ്ചസാര ലഭിക്കുന്നത്. റേഷന്‍ കാര്‍ഡുള്ള 62 ലക്ഷം കുടുംബങ്ങളില്‍ ആദായ നികുതി ദായകര്‍ ഉള്‍പ്പെടുന്ന അഞ്ചു ലക്ഷത്തോളം കുടുംബങ്ങളെ റേഷന്‍ പഞ്ചസാര വിതരണത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ജൂലായില്‍ തന്നെ ഒഴിവാക്കിയിരുന്നു.
ദാരിദ്യ്ര രേഖയ്ക്കു താഴെയുള്ളവര്‍ക്കു മാത്രമായി റേഷന്‍ പഞ്ചസാര ചുരുക്കിയതോടെ കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് ലഭിക്കുന്ന പ്രതിമാസ പഞ്ചസാര വിഹിതമായ 12,375.4 മെട്രിക് ടണ്ണില്‍ ഗണ്യമായ കുറവുണ്ടാകും. ഇത് പൊതു വിപണിയില്‍ പഞ്ചസാരയുടെ വില വര്‍ധിക്കുന്നതിന് കാരണമാകും. ലെവി പഞ്ചസാരയുടെ അളവ് കുറച്ചതുവഴി പഞ്ചസാര വില്പനയിലുള്ള സര്‍ക്കാര്‍ നിയന്ത്രണവും നഷ്ടമാകും.
പഞ്ചസാര വിതരണം പരിമിതപ്പെടുത്തുന്നതോടെ റേഷന്‍ കടകളുടെ നിലനില്പും പ്രതിസന്ധിയിലാകും. അരിവില വര്‍ധിച്ചതോടെ ജനങ്ങളില്‍ ഭൂരിഭാഗവും പഞ്ചസാരയ്ക്കു മാത്രമാണ് റേഷന്‍ കടകളെ ആശ്രയിക്കുന്നത്.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications