സെക്രട്ടേറിയറ്റ്: നാല് പേര്‍ക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ പണിമുടക്ക് ദിവസമുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ സംഘടനകളിലെ നാല് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു.
നികുതി വകുപ്പിലെ സീനിയര്‍ ഗ്രേഡ് അസിസ്റന്റ് ജി.ജയകുമാര്‍, സാംസ്കാരിക വകുപ്പിലെ അസിസ്റന്റ് ഗ്രേഡ്-1 പി.ചന്ദ്രന്‍, പിആര്‍ഡിയില്‍ ടൈപ്പിസ്റായ ടി.അനില്‍കുമാര്‍, ജിഎഡി വിഭാഗത്തിലെ പ്യൂണ്‍ കെ.സതീശന്‍ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. ജനവരി 11 വ്യാഴാഴ്ച രാത്രി വളരെ വൈകിയാണ് സസ്പെന്‍ഷന്‍ ഉത്തരവ് ഇറങ്ങിയത്.
അക്രമങ്ങളുണ്ടായതിനെ തുടര്‍ന്ന് പൊലീസ് അറസ്റ് ചെയ്ത ഇവരെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. മന്ത്രിമാരുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തിയ ഇവരുടെ നടപടി നിസ്സാരമായി കാണാനാവില്ലെന്ന് ഉത്തരവില്‍ പറയുന്നു. പൊലീസ് മര്‍ദനമേറ്റ ഇവര്‍ ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.












Click it and Unblock the Notifications