കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിനോദയാത്രാതീവണ്ടിയുമായി കേരളം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വിനോദസഞ്ചാരികളെ ലക്ഷ്യമാക്കി വിനോദയാത്രാ തീവണ്ടി പദ്ധതി കേരളവും നടപ്പാക്കാനൊരുങ്ങുന്നു.റെയില്‍വെ ബോര്‍ഡിന്റെ അനുമതി ലഭിച്ചാലുടന്‍ കേരളത്തിലേക്ക് വിനോദസഞ്ചാരികളെ കൊണ്ടുവരാനായി തീവണ്ടിയില്‍ വിനോദസഞ്ചാരം സാധ്യമാക്കുന്ന അഞ്ച് പദ്ധതികള്‍ നടപ്പാക്കുമെന്ന് സംസ്ഥാന ടൂറിസം മന്ത്രി ഇ.ചന്ദ്രശേഖരന്‍ നായര്‍ ജനവരി 12വെള്ളിയാഴ്ച അറിയിച്ചു.

മുംബൈയില്‍ നിന്നും കൊങ്കണ്‍ വഴി കേരളത്തിലേക്ക് വരുന്ന വിനോദയാത്രാതീവണ്ടിയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് എട്ട് ദിവസം കേരളത്തില്‍ ചെലവഴിക്കാനുള്ള പദ്ധതിയാണ് തയാറാക്കിയിരിക്കുന്നതെന്ന് ജനവരി 12 വെള്ളിയാഴ്ച മന്ത്രി അറിയിച്ചു. മുംബൈയില്‍ നിന്നും കേരളത്തിലേക്കുള്ള മറ്റൊരു വിനോദയാത്രാതീവണ്ടിയിലെ വിനോദസഞ്ചാരികള്‍ക്ക് 10 ദിവസം കേരളത്തിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള സൗകര്യമുണ്ടാകും.

ദില്ലിയില്‍ നിന്നും രണ്ട് വിനോദയാത്രാതീവണ്ടികളും അഹമ്മദാബാദില്‍ നിന്ന് ഒന്നും കേരളത്തിലേക്ക് സര്‍വീസ് നടത്തും. ഇതിലും എട്ട് മുതല്‍ 10 വരെ ദിവസങ്ങള്‍ നീളുന്ന വിനോദയാത്രാപദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിനോദസഞ്ചാരതീവണ്ടികളില്‍ എത്തുന്നവര്‍ക്കായി 40 ശതമാനം വരെ ഇളവുകള്‍ നല്‍കാമെന്ന് കേരളത്തിലെ ഹോട്ടല്‍ വ്യവസായികള്‍ സമ്മതിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X