കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ശനിയാഴ്ചയിറങ്ങുന്നു... പ്രതീക്ഷയോടെ

  • By Staff
Google Oneindia Malayalam News

കൊച്ചി: ജനവരി 13 ശനിയാഴ്ച വൈകുന്നേരം കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റേഡിയത്തില്‍ ഇന്ത്യ കളത്തിലിറങ്ങും. സഹാരാകപ്പിനു വേണ്ടിയുള്ള മില്ലേനിയും സൂപ്പര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിലെ ആദ്യമത്സരത്തില്‍. എതിരാളികള്‍ ശക്തരായ ഐസ്ലാന്‍ഡ്.

ഒട്ടേറെ പ്രതീക്ഷകളുമായായിരിക്കും ബസുദേവ് മൊണ്ടലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം കളത്തിലിറങ്ങുക. ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പ് രണ്ടില്‍ നിന്ന് ഇന്തോനേഷ്യ പിന്‍വാങ്ങിയതിനാല്‍ ഇപ്പോള്‍ മൂന്നു ടീം മാത്രമേയുള്ളൂ. ഇതില്‍ രണ്ടു ടീമുകള്‍ക്ക് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പ്രവേശനം ലഭിക്കും.

ഐസ്ലാന്‍ഡിനെതിരായ മത്സരം ജയിക്കുകയാണെങ്കില്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറിലെത്താമെന്ന മോഹവുമായാരിക്കും ഇന്ത്യ കളിക്കുക. ആദ്യ മത്സരത്തില്‍ ഐസ്ലാന്‍ഡ് ഉറുഗ്വെയോട് രണ്ടിനെതിരെ ഒരു ഗോളിന് തോറ്റിരുന്നു. ഐസ്ലാന്‍ഡിനേക്കാളും ശക്തരായ ഉറുഗ്വയ്ക്കെതിരെ ജയിക്കാന്‍ ഇന്ത്യ ഏറെ കഷ്ടപ്പെടേണ്ടിവരും. അതിനാല്‍ ഐസ്ലാന്‍ഡിനെ എങ്ങിനെയും തോല്പിക്കുക തന്നെയാണ് ഇന്ത്യയുടെ ലക്ഷ്യം.

ഇന്ത്യന്‍ ടീമിന്റെ വിദേശ കോച്ച് അസ്ലം അഹ്മദോവിനും ഈ മത്സരം നിര്‍ണായകമാണ്. അന്താരാഷ്ട്ര പരിചയം തീരെ ഇല്ലാത്ത ടീമിനെ വിജയത്തിലേക്കെത്തിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് അദ്ദേഹത്തിന് നിര്‍വഹിക്കാനുള്ളത്. ബൈച്ചൂങ് ബൂട്ടിയയില്ലാതെയാണ് ഇന്ത്യ കളത്തിലിറങ്ങുക. ബ്രൂണോ കുടിനോ, ഐ.എം. വിജയന്‍, കാള്‍ട്ടണ്‍ ചാപ്മാന്‍ എന്നിവരുടെ പ്രകടനമായിരിക്കും ഇന്ത്യയുടെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത്.

ഇറാഖ്, ജപ്പാന്‍, ചിലി എന്നീ ടീമുകളുടെ മത്സരം കാണാന്‍ ഭാഗ്യമില്ലാതെ പോയ കാണികള്‍ക്ക് ഇനി ഇന്ത്യയുടെ മത്സരങ്ങളായിരിക്കും ഏക ആശ്വാസം. മലയാളികളായ ഐ.എം. വിജയനും ജോപോള്‍ അഞ്ചേരിയും കളത്തില്‍ മിന്നിത്തിളങ്ങുന്നത് അവര്‍ സ്വപ്നം കാണുന്നു. നാട്ടുകാരുടെ പൂര്‍ണ പിന്തുണയുടെ ബലത്തില്‍ ഇന്ത്യയ്ക്ക് വിജയതീരത്തെത്താനാകുമോ എന്ന് ശനിയാഴ്ച വൈകുന്നേരം അറിയാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X