പുതിയ സഫാരി വരുന്നു
ദില്ലി: ടാറ്റാ സഫാരിയുടെ പുതിയ മോഡല്‍ വരുന്നു. ജനവരി അവസാനത്തോടെ പുതിയ സഫാരി നിരത്തിലിറക്കുമെന്ന് ഉത്പാദകരായ ടെല്‍കോ അറിയിച്ചു. ഇപ്പോഴത്തെ സഫാരിയെ അപേക്ഷിച്ച് ഏറെ സവിശേഷതകള്‍ ഉള്ളതാണ് പുതിയ മോഡല്‍-പ്രീമിയം 1948 സി സി . വിലയും കൂടും. ഇപ്പോഴത്തേതിനേക്കാള്‍ ഉദ്ദേശം 94,000 രൂപ അധികം മുടക്കേണ്ടി വരും പുതിയ സഫാരി സ്വന്തമാക്കാന്‍.
വി സി ഡി, സി ഡി സിസ്റ്റം, അത്യാധുനിക ബ്രേക്ക് സംവിധാനം, ഇറക്കുമതി ചെയ്ത തുകല്‍ കൊണ്ടുള്ള അപ്ഹോള്‍സ്ററി എന്നിവ പുതിയ സഫാരിയുടെ സവിശേഷതകളാണ്. ഇപ്പോഴത്തെ മോഡലിന്റെ പ്രത്യേകതകള്‍ എല്ലാം പുതിയ മോഡലിലും നിലനിര്‍ത്തിയിട്ടുണ്ട്.
ടാറ്റാ ഇന്‍ഡിക്കയ്ക്കും സുമോയുടെ ചില മോഡലുകള്‍ക്കും ചെറിയ തോതില്‍ വില ഉയര്‍ത്തിയെന്നും കമ്പനി വക്താക്കള്‍ അറിയിച്ചു.












Click it and Unblock the Notifications