Get Updates
Get notified of breaking news, exclusive insights, and must-see stories!

സമുദ്രോത്പന്ന കയറ്റുമതി സമരം തീര്‍ന്നു

കൊച്ചി: സമുദ്രോത്പന്ന കയറ്റുമതി വ്യവസായികള്‍ ഒരാഴ്ചയായി നടത്തി വന്ന പണിമുടക്ക് പിന്‍വലിച്ചു. ജനവരി 12 വെള്ളിയാഴ്ച അര്‍ദ്ധരാത്രിയാണ് സമരം പിന്‍വലിച്ചത്. സമരം പൂര്‍ണ്ണവിജയമായിരുന്നുവെന്ന് സീഫുഡ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ജോസ് തോമസ്, വൈസ്പ്രസിഡന്റ് ജി.പി.നായര്‍ എന്നിവര്‍ അവകാശപ്പെട്ടു.

മത്സ്യത്തൊഴിലാളി ക്ഷേമനിധി നിയമം നടപ്പാക്കുമ്പോള്‍ അപാകതകള്‍ തീര്‍ത്ത് ന്യായമായ വിഹിതം നിജപ്പെടുത്തണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.വ്യവസായം പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ നീതീകരിക്കാനാവാത്ത നിരക്കിലുള്ള മത്സ്യത്തൊഴിലാളി ക്ഷേമനിധി സെസ് നല്‍കാന്‍ നിര്‍ബന്ധിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെയാണ് സമരം നടത്തിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

എബ്രഹാം കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന 0.33ശതമാനം സെസ് വിഹിതം അടയ്ക്കാന്‍ തയ്യാറാണെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു . രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി സെസില്ല. കേരളം കയറ്റുമതി ചെയ്യുന്ന 1200 കോടിയുടെ സമുദ്രോത്പന്നങ്ങളില്‍ നാല്‍പതു ശതമാനത്തോളം മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കൊണ്ടുവന്ന് സംസ്കരിക്കുന്നതാണ്. ഇതിനു കൂടി സെസ് നല്‍കേണ്ട ദുരവസ്ഥയാണ് ഇന്നുള്ളതെന്ന് വ്യവസായികള്‍ ചൂണ്ടിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+