2002ല്‍ അയോധ്യാക്ഷേത്രം നിര്‍മ്മിക്കും: ആര്‍എസ് എസ്
ദില്ലി: അയോധ്യയിലെ രാമക്ഷേത്രനിര്‍മാണം 2002 ഏപ്രിലില്‍ തുടങ്ങിയേക്കുമെന്ന് ആര്‍എസ്എസ് വക്താവ് എം.ജി.വൈദ്യ പറഞ്ഞു.
ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് സന്യാസിമാരുടെ സമ്മേളനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.മഹാകുംഭമേളയോടനുബന്ധിച്ചാണ് സന്യാസിമാരുടെ സമ്മേളനം നടക്കുക.
ക്ഷേത്രനിര്‍മാണത്തിന്റെ ആരംഭം വിജയദശമി, രാമനവമി, ദേവോതന്‍ ഏകാദശി എന്നീ ദിലസങ്ങളിലേതെങ്കിലുമൊന്നില്‍ തുടങ്ങാമെന്നാണ് ഉദ്ദേശിക്കുന്നത്. ഈ വര്‍ഷം ഈ ദിവസങ്ങളില്‍ ക്ഷേത്രനിര്‍മാണം തുടങ്ങാന്‍ ബുദ്ധിമുട്ടുകളുണ്ട്. അതുകൊണ്ട് അടുത്തവര്‍ഷം മാത്രമേ ക്ഷേത്രനിര്‍മാണത്തിന് തുടക്കമിടാനാവൂ. അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications