ആലുവയിലെ കൂട്ടക്കൊല: പൊലീസ് കുഴങ്ങുന്നു
കൊച്ചി: ആലുവയില്‍ ആറംഗ കുടുംബം കൊല്ലപ്പെട്ടതിനെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിക്കാതെ പൊലീസ് കുഴങ്ങുന്നു. ഇതിനകം 75 പേരെ ചോദ്യം ചെയ്തെങ്കിലും നിര്‍ണായകമായ തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.
കൊലപാതകം നടത്തിയതിന്റെ രീതി പ്രൊഫഷണല്‍ കൊലയാളികളുടേതാണെന്ന നിഗമനത്തിലൂന്നിയാണ് പൊലീസ് മുന്നോട്ടുപോവുന്നത്. പ്രഫഷണല്‍ കൊലയാളികളാരെന്ന് കണ്ടെത്തുന്നതിനേക്കാള്‍ ഇവരെ നിയോഗിച്ചത് ആരാണെന്ന് തെളിയിക്കാനാണ് പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നത്. കൊല്ലപ്പെട്ട അഗസ്റിന്‍ മാഞ്ഞൂരാന്റെ ബന്ധുക്കള്‍ക്ക് അദ്ദേഹവുമായുണ്ടായിരുന്ന സ്വത്ത് തര്‍ക്കമാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ള പിടിവള്ളി.
സ്വത്ത് ഭാഗിച്ചുകൊണ്ടുള്ള പിതാവിന്റെ വില്‍പത്രത്തെ ചൊല്ലിയായിരുന്നു അഗസ്റിനും സഹോദരന്മാരുമായി തര്‍ക്കമുണ്ടായിരുന്നത്. പിതാവ് എഴുതിവെച്ച വില്‍പത്രം മാറ്റി എഴുതണമെന്ന് ജ്യേഷ്ഠന്മാര്‍ ആവശ്യപ്പെട്ടിരുന്നത്രെ. ഇതേ ചൊല്ലി ഭീഷണിയുടെ സ്വരത്തില്‍ ജ്യേഷ്ഠന്മാര്‍ അഗസ്റിനോട് സംസാരിച്ചിരുന്നതായും പൊലീസിന് അറിവ് ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications