അക്രമം: ബ്രദറണ്‍ സമ്മേളനം പ്രതിഷേധിച്ചു
കോട്ടയം: തലശേരിയില്‍ സുവിശേഷ പ്രവര്‍ത്തകരെ ആക്രമിച്ചവരെ എത്രയും പെട്ടെന്ന് അറസ്റ് ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കുമ്പനാട് നടന്ന ബ്രദറണ്‍ പൊതുസമ്മേളനം ആവശ്യപ്പെട്ടു.
രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സമ്മേളനം കേന്ദ്രസര്‍ക്കാരിനോടും സംസ്ഥാന സര്‍ക്കാരുകളോടും ആവശ്യപ്പെട്ടു.
സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ബ്രദറണ്‍ പള്ളികളില്‍ നിന്നുള്ള മൂവായിരത്തോളം പ്രതിനിധികള്‍ പങ്കെടുത്തതായി ജനറല്‍ കണ്‍വീനര്‍ വി.എം.ജോര്‍ജ് പറഞ്ഞു.












Click it and Unblock the Notifications