വീട്ടില്‍ കയറി വെട്ടി: 3 പേര്‍ക്ക് പരിക്ക്
കൊച്ചി: തൃക്കാക്കര പടമുകള്‍ സാറ്റലൈറ്റ് കോളനിയിലെ ഒരു വീട്ടില്‍ ജനവരി 12 വെള്ളിയാഴ്ച അര്‍ദ്ധരാത്രി അക്രമികള്‍ കയറി രണ്ടു സ്ത്രീകളടക്കം മൂന്ന് പേരെ ഗുരുതരമായി വെട്ടിപ്പരിക്കേല്പിച്ചു.
സാറ്റലൈറ്റ് കോളനിയിലെ എ 1090ാം നമ്പര്‍ വീട്ടിലെ താമസക്കാരായ മധു(29), ഭാര്യ ബിന്ദു(26), മധുവിന്റെ സഹോദരി മിനി ആന്റണി(33) എന്നിവര്‍ക്കാണ് വെട്ടേറ്റത്. എറണാകുളം മെഡിക്കല്‍ ട്രസ്റ് ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്കു വിധേയരായ മധുവും മിനിയും ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല.
മട്ടാഞ്ചേരി മദ്യദുരന്ത കേസിലെ പ്രതി ജൂഡിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ഇവരെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. കോളനിയില്‍ താമസിക്കുന്ന ഉദ്യോഗമണ്ഡല്‍ സ്വദേശിയായ ബാബുവിനെ തിരക്കി ഓട്ടോറിക്ഷയില്‍ എത്തിയ സംഘം മധുവും കുടുംബവും താമസിക്കുന്ന വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് അകത്ത് പ്രവേശിച്ചത്. ഇവരെ കണ്ടയുടനെ ബാബു ഓടി രക്ഷപ്പെട്ടു.
രക്ഷപ്പെടാന്‍ ഓടി അടുത്ത വീട്ടില്‍ കയറിയ മധുവിനെയും മിനിയെയും അവിടെവച്ച് അക്രമികള്‍ മാരകമായി വെട്ടിപ്പരിക്കേല്പിച്ചു. മിനിയുടെ കാല്‍പാദം വെട്ടേറ്റ് വേര്‍പെട്ട നിലയിലാണ്. മധുവിന്റെ കൈയും അക്രമികള്‍ വെട്ടിമുറിച്ചു. ബഹളം കേട്ട് ഉണര്‍ന്ന അയല്‍വാസികളാണ് പൊലീസില്‍ വിവരമറിയിച്ചത്.
എറണാകുളം സൗത്ത് റെയില്‍വെ സ്റേഷനും ബസ് സ്റാന്‍ഡും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications