സര്‍ക്കാര്‍ വിദ്യാഭ്യാസ ലോബിക്ക് വഴങ്ങുന്നു
കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാര്‍ മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസലോബിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുകയാണെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് പ്രൊഫ.കെ.വി.തോമസ് എംപി ജനവരി 13 ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
പുതിയ എഞ്ചിനീയറിംഗ് കോളജുകള്‍ തുടങ്ങാനുള്ള തീരുമാനം പിന്‍വലിച്ച മന്ത്രിസഭാ നടപടി കര്‍ണാടകം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ ലോബികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വിദ്യാഭ്യാസമന്ത്രിയുടെ തീരുമാനത്തെ മറികടന്നാണ് സിപിഎമ്മിന്റെ പുതിയ നീക്കം. വിപ്ലവപാര്‍ട്ടിക്ക് മേല്‍ സ്വകാര്യലോബികള്‍ക്ക് സ്വാധീനമുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്. 25 ഏക്കര്‍ ഭൂമി കണ്ടെത്തി 50 ലക്ഷം രൂപയുടെ നിക്ഷേപത്തുകയും നല്‍കി സംസ്ഥാനത്തെ വിവിധ ഏജന്‍സികള്‍ കോളജ് തുടങ്ങുന്നതിന് പ്രാരംഭ നടപടി സ്വീകരിച്ചിരുന്നു. ഐസിടിഇ പരിശോധനയ്ക്കെത്താനിരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചതെന്നും കെ.വി.തോമസ് ചൂണ്ടിക്കാട്ടി.
ഡിപിഇപി, പ്ലസ് ടു, മെഡിക്കല്‍-എഞ്ചിനീയറിംഗ് പൊതുപ്രവേശന പരീക്ഷകള്‍, യുജിസി പദ്ധതി എന്നീ കാര്യങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിരുത്തരവാദിത്തപരമായ സമീപനം വിദ്യാഭ്യാസരംഗത്ത് ആഴമേറിയ പ്രതിസന്ധിക്ക് വഴിതെളിച്ചിരിക്കുകയാണ്-അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications