കോഴിക്കോടും തൃശ്ശൂരും ഒപ്പത്തിനൊപ്പം തന്നെ
തൊടുപുഴ: സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിലെ 53 ഇനങ്ങളുടെ ഫലം അറിവായപ്പോള്‍ 241 പോയിന്റുമായി കോഴിക്കോടും തൃശ്ശൂരും കിരീടത്തിനായുള്ള പോരാട്ടം തുടരുകയാണ്.
226 പോയിന്റോടെ കണ്ണൂരാണ് രണ്ടാം സ്ഥാനത്ത്. 225 പോയന്റുള്ള എറണാകുളം തൊട്ടുപിന്നിലുണ്ട്. തിരുവന്തപുരത്തിന് 221 പോയന്റുണ്ട്. 117 പവന്റെ സ്വര്‍ണ്ണക്കപ്പിനുള്ള പോരാട്ടം കഴിഞ്ഞ വര്‍ഷം പാലക്കാട്ട് നടന്നതു പോലെ ഫോട്ടോഫിനിഷാവാനുള്ള സാധ്യത ഏറിയിരിക്കുകയാണ്.
കലാതിലകം-പ്രതിഭാപട്ടങ്ങള്‍ക്ക് ആരായിരിക്കും അവകാശികളെന്നതിനെ കുറിച്ച് അവ്യക്തത തുടരുകയാണ്. കൊറ്റന്‍കുളങ്ങര വി.എച്ച്.എസ്സിലെ അമ്പിളിദേവിയും അടൂര്‍ ഹോളി ഏഞ്ചല്‍സ് ഹൈസ്കൂളിലെ വി.പാര്‍വതിയും ആണ് തിലകപട്ടത്തിനായി മത്സരിക്കുന്നത്. പാര്‍വതിക്ക് 34 പോയന്റാണുള്ളത്. കഥകളി സിംഗിള്‍സില്‍ ഒന്നാം സ്ഥാനം നേടിയ പാര്‍വതി ഫാന്‍സി ഡ്രസ്സില്‍ മൂന്നാം സ്ഥാനവും മോഹിനിയാട്ടം, കുച്ചുപ്പുടി, ഓട്ടന്‍തുള്ളല്‍ എന്നീ ഇനങ്ങളില്‍ എ ഗ്രേഡും നേടി. പാര്‍വതിക്ക് മോണോ ആക്ട് മത്സരം ബാക്കിയുണ്ട്.
അമ്പിളി ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും ഒന്നാം സ്ഥാനവും നാടോടിനൃത്തത്തില്‍ മൂന്നാം സ്ഥാനവും ഹിന്ദി പദ്യം ചൊല്ലലിലും മോഹിനിയാട്ടത്തിലും എ ഗ്രേഡും നേടി. കേരളനടനത്തില്‍ കൂടി അമ്പിളിക്ക് മത്സരിക്കാനുണ്ട്.
കലാപ്രതിഭ ആരാകുമെന്നതിനെ കുറിച്ചും അവ്യക്തത തുടരുന്നു. നൃത്തമത്സരങ്ങളില്‍ ചുവടുറപ്പിച്ച ഏലൂര്‍ ഫാക്ട് ഹൈസ്കൂളിലെ ഹരീഷ് ഗോപി മുന്നിലുണ്ടെങ്കിലും നൃത്തേതര വിഭാഗങ്ങളില്‍ വിജയമില്ലാത്തതിനാല്‍ പ്രതിഭാ പട്ടത്തിന് അര്‍ഹതയുണ്ടാവില്ല. ഹരീഷിന് ഭരതനാട്യത്തില്‍ ഒന്നാം സ്ഥാനവും കുച്ചിപ്പുഡിയില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും കഥകളിയില്‍ മൂന്നാം സ്ഥാനവുമുണ്ട്.
പാലക്കാട് ഭാരത് മാതാ സ്കൂളിലെ പി.കെ.ധനൂപ് ആണ് കലാപ്രതിഭാപട്ടത്തിനായുള്ള മത്സരത്തില്‍ ഹരീഷ്ഗോപിക്ക് തൊട്ടുപിന്നാലെയുണ്ട്. ഹരീഷ്ഗോപിക്ക് മത്സരിക്കാന്‍ ഇനി ഇനങ്ങളില്ല. അതേസമയം ധനൂപിന് മൂന്ന് ഇനങ്ങള്‍ കൂടിയുണ്ട്.
ഒറ്റപ്പെട്ട അപസ്വരങ്ങള്‍ കേള്‍ക്കാനുണ്ടെങ്കിലും പൊതുവെ പരാതിരഹിതമാണ് ഇത്തവണത്തെ യുവജനോത്സവം.












Click it and Unblock the Notifications