കോഴിക്കോട് വീണ്ടും പൊലീസ് വെടിവയ്പ്
കോഴിക്കോട്: നാദാപുരത്ത് അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ജനവരി 13 ശനിയാഴ്ച പൊലീസ് വീണ്ടും ആകാശത്തേക്ക് വെടിവെച്ചു.
ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ഇവിടെ ജനവരി 12 വെള്ളിയാഴ്ചയും പൊലീസ് ആകാശത്തേക്ക് വെടിവെച്ചിരുന്നു. പാറക്കടവ് കൊയമ്പ്രം പാലത്തില്‍ അമ്പതോളം പേരുള്ള സിപിഎം സംഘം ശനിയാഴ്ച രാവിലെ പൊലീസ് ജീപ്പ് തടഞ്ഞുവെച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ താമരശേരി സിഐ സി.ടി.ടോമിന്റെ നേതൃത്വത്തിലുള്ള പൊലീസ്സംഘത്തിനു നേരെ അക്രമികള്‍ കല്ലും ബോംബും എറിഞ്ഞു.ഇതേ തുടര്‍ന്നാണ് പൊലീസ് ആകാശത്തേക്ക് നിറയൊഴിച്ചത്.
വെടിവെപ്പിനെ തുടര്‍ന്ന് പിരിഞ്ഞു പോയ സിപിഎമ്മുകാര്‍ സമീപ പ്രദേശങ്ങളിലെ വീടുകള്‍ക്കു നേരെ ആക്രമണം നടത്തി.മൂലം പറമ്പത്ത് മുസ്തഫ,താനിയത്ത് ഹസന്‍,ഉമ്മത്തൂര്‍ തൈക്കണ്ടി റഷീദ് എന്നിവരുടെ വീടുകള്‍ അക്രമികള്‍ തകര്‍ത്തു.
രാവിലെ ജോലിക്ക് പോകാന്‍ ബസ് കാത്തുനില്ക്കുകയായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മൈലാടിയില്‍ കുമാരനെ ചെറ്റക്കുണ്ടിനടുത്തുവച്ച് ഒരു കൂട്ടം ആളുകള്‍ വെട്ടി പരിക്കേല്പിച്ചു.ഇയാളെ തലശേരി ആശുപത്രിയിലേക്ക് കൊണ്ടുപോയി.വെള്ളിയാഴ്ച രാത്രി പൊന്നന്‍ചാലില്‍ കണാരന്റെ വീടിന് ബോംബെറിഞ്ഞു.
രാവിലെ നടന്ന അക്രമങ്ങളും പൊലീസ് വെടിവയ്പും കാരണം പാറക്കടവിലെയും പരിസരങ്ങളിലേയും കടകള്‍ അടച്ചു.ഇവിടങ്ങളില്‍ ശക്തമായ പൊലീസ് ബന്തവസ്സ് ഏര്‍പ്പെടുത്തിയിട്ടുണ്ട് .വെള്ളിയാഴ്ച സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകക്ഷിയോഗം ചേര്‍ന്നതിനുശേഷമാണ് വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടത്.
വീണ്ടും സമാധാനശ്രമങ്ങളുടെ ഭാഗമായി ശനിയാഴ്ച രാവിലെ 10ന് ചെക്യാട് പഞ്ചായത്ത് ഓഫീസില്‍ സമാധാനസമിതി യോഗം ചേരാന്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ അതിനുമുമ്പേ സംഘര്‍ഷം വീണ്ടുമുണ്ടായതിനെത്തുടര്‍ന്ന് യോഗം മാറ്റിവെച്ചു.
ചെക്യാട് പഞ്ചായത്തിലെ വൈദ്യുതി-ടെലഫോണ്‍ പോസ്റുകള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പോസ്റര്‍ ഒട്ടിക്കുന്നതിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഈ പ്രദേശത്ത് കുറച്ചുദിവസങ്ങളായി സംഘര്‍ഷാവസ്ഥ നിലനില്ക്കുകയാണ്.












Click it and Unblock the Notifications