ഫിബ്രവരി ആറിന് പ്രത്യേക ഹജ്ജ് വിമാനം
കോഴിക്കോട്: കേരളത്തില്‍ നിന്ന് ഹജ്ജിനു പുറപ്പെടുന്നവര്‍ക്കു വേണ്ടി ഫിബ്രവരി ആറിന് ഒരു അധിക വിമാനം അനുവദിച്ചു. കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചതാണിത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി തിരഞ്ഞെടുത്ത തീര്‍ത്ഥാടകര്‍ക്കു വേണ്ടിയാണ് ഈ വിമാനം. വിമാനത്തില്‍ കേരളത്തില്‍ നിന്നുള്ള 80 പേര്‍ക്കും ലക്ഷദ്വീപില്‍ നിന്നുള്ള മുഴുവന്‍ തീര്‍ത്ഥാടകര്‍ക്കും സീറ്റ് അനുവദിച്ചിട്ടുണ്ട്.
ഹജ്ജിനു പോകുന്നവര്‍ക്ക് മെനഞ്ചൈറ്റിസിനെതിരായുള്ള കുത്തിവയ്പിന് വാക്സിന്‍ ദില്ലിയില്‍ നിന്നും ലഭിച്ചതായി ഹജ്ജ് കമ്മിറ്റി സെക്രട്ടറി കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലാ, താലൂക്ക് ആശുപത്രികളില്‍ കുത്തിവയ്പ് നടത്തും. ഇതിന്റെ തീയതിയും സ്ഥലവും അതാത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ അറിയിക്കും.












Click it and Unblock the Notifications