നേതാവാരാകുമെന്ന് പ്രവചിക്കാനാവില്ല: കരുണാകരന്‍
തൃശ്ശൂര്‍: തിരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ് നിയമസഭാകക്ഷിയുടെ നേതാവ് ആരായിരിക്കുമെന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ലെന്ന് കെ.കരുണാകരന്‍ എംപി പറഞ്ഞു.
ജനവരി 13 ശനിയാഴ്ച തൃശ്ശൂരില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ തോല്ക്കുമെന്ന് ഉറപ്പുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന് കരുണാകരന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുമ്പോള്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ കോണ്‍ഗ്രസിന്റെ തൃശ്ശൂര്‍ ജില്ലാ പ്രവര്‍ത്തക സമ്മേളനം കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗുമായി താന്‍ സഖ്യമുണ്ടാക്കിയപ്പോള്‍ കരിങ്കൊടി കാണിച്ച പലരും ഇപ്പോള്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications