Get Updates
Get notified of breaking news, exclusive insights, and must-see stories!

ലയനവാദം ശരിയല്ലെന്ന് നായനാര്‍

കാഞ്ഞങ്ങാട്: കാസര്‍കോടിനെ കര്‍ണാടകത്തില്‍ ലയിപ്പിക്കണമെന്ന ആവശ്യം ഇപ്പോള്‍ ഉയര്‍ത്തേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍.

കാസര്‍കോടിനെ കര്‍ണാടകത്തില്‍ ലയിപ്പിക്കണമെന്ന ആവശ്യം 1956ല്‍ ഉയര്‍ന്നതാണ്. അന്നുതന്നെ ആ പ്രശ്നം അവസാനിച്ചതുമാണ്. ഇപ്പോള്‍ ഈ അടഞ്ഞ അധ്യായം കുത്തിപ്പൊക്കുന്നതില്‍ കാര്യമില്ല-- അദ്ദേഹം പറഞ്ഞു.

ജനുവരി 13 ശനിയാഴ്ച കാഞ്ഞങ്ങാട് റസ്റ് ഹൗസില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബല്‍ഗാം മഹാരാഷ്ട്രയില്‍ ലയിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന മഹാരാഷ്ട്രയുടെ ആവശ്യം അംഗീകരിക്കാന്‍ കര്‍ണാടകം തയ്യാറല്ലെന്നിരിക്കെ കേരളത്തിനും ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ പ്രശ്നം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്ന സിപിഎം നേതാവ് രാമണ്ണറെയുടെ നിലപാട് ശരിയല്ല. പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്യാതെയാണ് രാമണ്ണറെ ഈ ആവശ്യമുന്നയിച്ചത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാമണ്ണറെ ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചത് പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നത്-അദ്ദേഹം പറഞ്ഞു.

കര്‍ണാടക മുഖ്യമന്ത്രി എസ്.എം.കൃഷ്ണയെ കണ്ട് കാസര്‍കോടിന്റെ ചില ഭാഗങ്ങള്‍ കര്‍ണാടകത്തില്‍ ലയിപ്പിക്കണമെന്ന് രാമണ്ണറെ ആവശ്യപ്പെട്ടത് വിവാദത്തിന് ഇടവരുത്തിയിരുന്നു. കര്‍ണാടക സമിതി നേതാവ് മഹാബലഭണ്ഡാരിയുടെ 22-ാം ചരമദിന വാര്‍ഷികമായ ജനവരി ഏഴിന് കാസര്‍കോട് നടന്ന ചടങ്ങിലാണ് കാസര്‍കോട് കര്‍ണാടകയില്‍ ലയിപ്പിക്കാന്‍ കന്നട സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് രാമണ്ണറെ ആവശ്യപ്പെട്ടത്.

കാസര്‍കോട്ട് സിപിഎം ജനമുന്നേറ്റ ജാഥ കാസര്‍കോട്ട് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ അതില്‍ പങ്കെടുക്കാതെയാണ് രാമണ്ണറെ ബാംഗ്ലൂരില്‍ ചെന്ന് കര്‍ണാടക മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+