ഇനി നാടന്‍ തീറ്റ നല്കി കൊഞ്ച് വളര്‍ത്താം
കൊച്ചി: കൊഞ്ചുകൃഷിയ്ക്ക് ചെലവേറ്റുന്ന വിലകൂടിയ വിദേശതീറ്റ ഉപേക്ഷിക്കാം.കൊഞ്ചിന് നല്കാന്‍ ഇനി മുതല്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തീറ്റ ഉപയോഗിക്കാം. കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് വികസിപ്പിച്ചെടുത്ത തീറ്റയാണിത്. ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ മത്സ്യത്തീറ്റയേക്കാള്‍ വളരെ ചെലവു കുറഞ്ഞതും പരിസ്ഥിതിക്ക് തികച്ചും ഇണങ്ങിയതുമാണ് ഈ ഉത്പന്നം.
കുട്ടനാട്ടില്‍ ലഭ്യമായ അസംസ്കൃത വസ്തുക്കളില്‍ നിന്നും വികസപ്പിച്ചെടുത്തതാണ് പുതിയ ഇനം മത്സ്യതീറ്റ. ശുദ്ധജല മത്സ്യക്കൃഷിക്ക് വളരെ അനുയോജ്യമായ തീറ്റയാണിതെന്ന് സ്കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് ഡയറക്ടര്‍ സി.ഹൃദയനാഥനും പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. മധുസൂദന കുറുപ്പും അറിയിച്ചു.
തീറ്റയുടെ വ്യാവസായിക ഉത്പാദനത്തിനായി ഒരു യന്ത്രവും സ്കൂളിലെ ഗവേഷണ വിഭാഗം വികസിപ്പിച്ചെടുത്തിട്ടുണ്ട്. മത്സ്യക്കൃഷിയിടങ്ങളില്‍ തന്നെ പ്രവര്‍ത്തിപ്പിക്കാവുന്ന ലളിതമായ യന്ത്രമാണിത്.
കുട്ടനാട്ടിലെ 55,000 ഹെക്ടര്‍ പാടങ്ങളിലും തൃശൂരിലെ 20,000 ഹെക്ടര്‍ കോള്‍ നിലങ്ങളിലും കൊഞ്ച് കൃഷി വളരെ വിജയകരമായി നടത്താമെന്ന് തെളിഞ്ഞിട്ടുണ്ട്. റിസര്‍വോയറുകളിലും കുളങ്ങളിലും നദികളിലും കൊഞ്ച് കൃഷി നടത്താം.പക്ഷെ കൊഞ്ചിന് നല്കേണ്ടി വരുന്ന ചെലവേറിയ തീറ്റയായിരുന്നു കൊഞ്ച് കൃഷിയുടെ വികസനത്തിന് തടസ്സം നിന്നിരുന്നത്.ഈ കുറവ് പുതിയ കണ്ടുപിടിത്തത്തിലൂടെ പരിഹരിക്കാനാവുമെന്ന് വിദഗ്ധര്‍ കരുതുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ കൃഷി വികസന ഏജന്‍സി കൃഷിക്കാര്‍ക്ക് അവരവരുടെ കൃഷിയിടങ്ങളില്‍ തീറ്റയുല്പാദിപ്പിക്കാനുള്ള യന്ത്രം സ്ഥാപിച്ചുനല്കാന്‍ തയ്യാറാണെന്ന് സ്കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് അധികൃതര്‍ അറിയിച്ചു.
ജനവരി 15 തിങ്കളാഴ്ച ഫിഷറീസ് വകുപ്പ് മന്ത്രി ടി.കെ.രാമകൃഷ്ണന്‍ പുതിയ തീറ്റയും തീറ്റയുല്പാദനത്തിനുള്ള യന്ത്രവും വിപണിയിലിറക്കും.












Click it and Unblock the Notifications