തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം: തെന്നല
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എല്‍ഡിഎഫ് ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള പറഞ്ഞു.
ജനവരി 13 വെള്ളിയാഴ്ച കേരള പബ്ലിക് സെക്ടര്‍ ഓഫീസേഴ്സ് കോണ്‍ഗ്രസ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി തങ്ങളുടെ അനുഭാവികള്‍ മാത്രം വോട്ടര്‍ പട്ടികയില്‍ പേര്‍ ചേര്‍ത്താല്‍ മതി എന്ന നയം എല്‍ഡിഎഫ് സ്വീകരിച്ചിരിക്കുകയാണ്. ഇത്തരം അട്ടിമറി ശ്രമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് തെന്നല ബാലകൃഷ്ണപിള്ള നിര്‍ദ്ദേശിച്ചു.
കെപിസിസി ജനറല്‍ സെക്രട്ടറി പന്തളം സുധാകരനും യോഗത്തില്‍ സംബന്ധിച്ചു.












Click it and Unblock the Notifications